Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊങ്കാല ഉത്സവം ആഘോഷിച്ചു.
10/04/2018
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് വ്രതശുദ്ധിയോടെ എത്തിയ സ്ത്രീകള്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നു.

വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ പൊങ്കാല ഉത്സവം ആഘോഷിച്ചു. രാവിലെ നടന്ന ചടങ്ങുകള്‍ക്ക് തന്ത്രി കാശാങ്കോടത്ത് രഞ്ജിത്ത് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി പ്രവീണ്‍ പോറ്റി, ജഗദീഷ് പോറ്റി എന്നിവര്‍ സഹകാര്‍മികരായി. വ്രതശുദ്ധിയോടെ എത്തിയ നിരവധി സ്ത്രീകള്‍ ദേവിയ്ക്ക് പൊങ്കാല സമര്‍പ്പിച്ചു. ശബരിമല മുന്‍മേല്‍ശാന്തി പി.ജെ നാരായണന്‍ നമ്പൂതിരി, ദേവസ്വം മാനേജര്‍ പരമേശ്വരന്‍ നായര്‍, പ്രസിഡന്റ് രാമചന്ദ്രന്‍ പിള്ള, വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബു, സെക്രട്ടറി വിനോദ് കുമാര്‍, വനിത സമാജം പ്രസിഡന്റ് സിന്ധു, സെക്രട്ടറി വിദ്യ എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ ഒന്‍പതിന് നിറമാലയും, ഉച്ചപൂജയും നടന്നു. അന്നദാനവും നടത്തി.