Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗരറാന്തലിന്റെ വിതരണോദ്ഘാടനം നടത്തി
06/04/2018

വൈക്കം: ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി മത്സ്യതൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും നല്‍കുന്ന സൗരറാന്തലിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് അംഗം കെ.എസ് ഷിബു അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍, അംഗങ്ങളായ കെ.എന്‍ നടേശന്‍, പി.കെ രാജു, മായാ ഷാജി, സെക്രട്ടറി കെ.ടി ഉഷ എന്നിവര്‍ പങ്കെടുത്തു.