Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളിത് സംഘടനാ കൂട്ടായ്മ പ്രതിഷേധിച്ചു.
06/04/2018

തലയോലപ്പറമ്പ്: ഭാരത് ബന്ദ് ദിനത്തില്‍ ദളിതരെ കൂട്ടക്കൊല ചെയ്തതില്‍ ദളിത് സംഘടനാ കൂട്ടായ്മ പ്രതിഷേധിച്ചു. ദളിതരെ കൂട്ടക്കൊല ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്നും, പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമം കൂടുതല്‍ കര്‍ശനമാക്കണമെന്നും ദളിത് കൂട്ടായ്മ ആവശ്യപ്പെട്ടു. ദളിത് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, എസ്.സി/എസ്.ടി അസോസിയേഷന്‍ ഫോര്‍ എംപവര്‍മെന്റ്, ആദിജന സഭ, ഓള്‍ ഇന്‍ഡ്യ എസ്.സി/എസ്.ടി കോണ്‍ഫെഡറേഷന്‍, കെ.പി.എം.എസ് എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് തലയോലപ്പറമ്പില്‍ പ്രതിഷേധ സമ്മേളനം നടത്തിയത്. സണ്ണി എം.കപിക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി വേണു അധ്യക്ഷത വഹിച്ച യോഗത്തില്‍ രാജന്‍ അക്കരപ്പാടം, കെ.വത്സകുമാരി, സി.എം ദാസപ്പന്‍, വൈക്കം ബാബു, സി.കെ രവി എന്നിവര്‍ പ്രസംഗിച്ചു.