Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അര്‍ഹതയ്ക്ക് അംഗീകാരമായി ജോമോന്‍ എന്ന കായിക പരിശീലകന്‍ അമേരിക്കയിലേക്ക്
05/04/2018
ജോമോന്‍ നാമക്കുഴി.

വൈക്കം: അര്‍ഹതയ്ക്ക് അംഗീകാരമായി ജോമോന്‍ എന്ന കായിക പരിശീലകന്‍ അമേരിക്കയിലെ ഏറ്റവും വലിയ സോക്കര്‍ ക്ലബ്ബുകളില്‍ പരിശീലനത്തിന് അവസരം ലഭിച്ചു. 1999ല്‍ ബാംഗ്ലൂരില്‍ നിന്നും ഫിസിക്കല്‍ ട്രെയിനിങ് കഴിഞ്ഞ് നാമക്കുഴി എന്ന ഗ്രാമത്തില്‍ തിരിച്ചെത്തിയ ജോമോന്‍ സൗജന്യ കോച്ചിങ് ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് കായിക രംഗത്തേക്കു കടന്നുവന്നത്. നിരവധി സംസ്ഥാന, ദേശീയ താരങ്ങളെ അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലും കൈപിടിച്ചുയര്‍ത്തിട്ടുണ്ട്. അന്തര്‍ദേശീയ വോളിബോള്‍ താരങ്ങളായ നാമക്കുഴി സഹോദരിമാരുടെ സഹോദരന്‍ കൂടിയാണ് ജോമോന്‍ നാമക്കുഴി. സ്‌പോര്‍ട്ട്‌സ് അതോറിട്ടി ഓഫ് ഇന്‍ഡ്യയുടെ ഏറ്റവും മികച്ച കോച്ചിനുള്ള അവാര്‍ഡും കേരള ഗവര്‍ണറില്‍ നിന്നൂം ഊര്‍ജ്ജാ കപ്പിനുള്ള അവാര്‍ഡും ജോമോന്‍ കരസ്ഥമാക്കിയിട്ടുണ്ട്. നാലുമാസത്തെ പരിശീലനം കൊണ്ട് കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫുട്‌ബോളിലും ഹോക്കിയിലുമായി 23 സംസ്ഥാന താരങ്ങളെ വാര്‍ത്തെടുത്ത അതുല്യ പ്രതിഭ കൂടിയാണ് ഇദ്ദേഹം. മേവെള്ളൂര്‍ കെ.എം.എച്ച്.എസിലെ വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ നിന്നും ഒരു പുരുഷ ദേശീയ താരത്തെയും നാമക്കുഴിയില്‍ നിന്നും ഓള്‍ ഇന്‍ഡ്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി താരവും, പെണ്‍കുട്ടികളില്‍ നിന്നും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള രണ്ട് ഇന്‍ഡ്യന്‍ താരങ്ങളെയും 23 ദേശീയ താരങ്ങളെയും 11 അന്തര്‍സര്‍വകലാശാല താരങ്ങളെയും വളര്‍ത്തിയെടുക്കാന്‍ ഈ കാലഘട്ടത്തിനിടയില്‍ സാധിച്ചു. ഇന്‍ഡ്യയില്‍ ആദ്യമായി റോളര്‍ ബാസ്‌കറ്റ് ബോളിന് തുടക്കം കുറിക്കാനും, കുഞ്ഞിരാമന്‍ സ്‌കൂളില്‍ വനിതാ ഫുട്‌സാല്‍ ആരംഭിക്കാനും ജോമോന് കഴിഞ്ഞിട്ടുണ്ട്. ഈ മികവുകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ രണ്ട് പ്രമുഖ ഫുട്ക്ലബ്ബുകളില്‍ പരിശീലനത്തിനുള്ള അവസരം ലഭിച്ചത്. അമേരിക്കയിലെ പരിശീലനത്തിനുമുന്നോടിയായി ബാംഗ്ലൂരില്‍ നടക്കുന്ന രണ്ടുമാസത്തെ ട്രെയിനിങിനായി പോകുന്ന ജോമോന് കുലശേഖരമംഗലം സ്‌കൂളിലെ ജോമോന്റെ അധ്യാപകരും ശിഷ്യഗണങ്ങളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.