Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തി.
25/01/2016
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പാലാംകടവില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്യുന്നു

മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം, ഏഴാം വാര്‍ഡ് വികസനസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെമ്മനാകരി ബി.സി.എഫ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ സഹകരണത്തോടെ പാലാംകടവില്‍ ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തി. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ അഡ്വ. പി.വി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. മറവന്‍തുരുത്ത് പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അലക്‌സ് തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.എന്‍ സാബു, എന്‍.പി ബിജു, മിനിമോള്‍ മാത്യു, പി.ടി സൗമ്യ, എ.ബീന, ബി.സി.എഫ് നഴ്‌സിംഗ് കോളേജിലെ സീനിയര്‍ ലക്ചറര്‍ എസ്.പൊന്നി, ആന്‍സി, ഗീതു എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ മെഡിക്കല്‍ എക്‌സിബിഷന്‍ ശ്രദ്ധേയമായി.