Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി നടത്തി.
04/04/2018
മൂത്തേടത്തുകാവ് ദേവി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ മുന്നോടിയായി കേരള വേലന്‍ മഹിളാസഭയുടെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ മുന്നോടിയായി കേരള വേലന്‍ മഹാജനസഭ ടി.വി പുരം 9-ാം നമ്പര്‍ മഹിളാസഭ ശാഖയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. ചേരിക്കല്‍ ശാഖാമന്ദിരത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിയില്‍ വ്രതശുദ്ധിയോടെ എത്തിയ നിരവധി സ്ത്രീകള്‍ പങ്കെടുത്തു. വാദ്യമേളങ്ങളും മുത്തുക്കുടകളും ഭംഗി പകര്‍ന്നു. പ്രസിഡന്റ് മായാ റെജി, സെക്രട്ടറി സന്ധ്യ ശശിധരന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ലളിതാ ശശീന്ദ്രന്‍, കെ.കെ സുലോചന, സഭാശാഖാ പ്രസിഡന്റ് ബി. മുരളി, സെക്രട്ടറി സി.കെ ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടി.വി പുരം ക്ഷേത്രം മേല്‍ശാന്തി വിജയന്‍ തിരുമേനി കാര്‍മ്മികനായി. ദീപാരാധനയ്ക്കുമുമ്പായി ക്ഷേത്രത്തില്‍ പ്രവേശിച്ച് താലങ്ങള്‍ ദേവിക്ക് സമര്‍പ്പിച്ചു.