Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് അരി വിതരണം നടത്തി.
04/04/2018
ഫ്രണ്ട്‌സ് ഓട്ടോ ഡ്രൈവേഴ്‌സിന്റെ കാരുണ്യസ്പര്‍ശം പദ്ധതിയില്‍ പെടുത്തി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് നല്‍കുന്ന അരി വിതരണ പരിപാടി വില്ലേജ് ഓഫീസര്‍ ബി.സിന്ധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വലിയകവല ഫ്രണ്ട്‌സ് ഓട്ടോ ഡ്രൈവേഴ്‌സിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച കാരുണ്യസ്പര്‍ശം പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് അരി വിതരണം നടത്തി. നടുവിലെ വില്ലേജ് ഓഫീസര്‍ ബി.സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ടി പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്‍വര്‍, കെ.സി ഔസേഫ്, എസ്. മധു, വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഓട്ടോറിക്ഷ തൊഴിലാളികള്‍ നടത്തുന്ന ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ കിട്ടുന്ന ലാഭവിഹിതം കാരുണ്യ സ്പര്‍ശം പദ്ധതിയില്‍ ചിലവഴിക്കുകയാണ്.