Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാന്‍ഫെഡ് -വിദ്യാര്‍ത്ഥികളെ അവധിക്കാലം വായനശാലയിലേക്ക് എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.
04/04/2018

വൈക്കം: വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും വായനാശീലം വളര്‍ത്തി വായിച്ചു വളരുക എന്ന സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനുമായി വിദ്യാര്‍ത്ഥികളെ അവധിക്കാലം വായനശാലയിലേക്ക് എന്ന പരിപാടിക്ക് കാന്‍ഫെഡ് തുടക്കം കുറിച്ചു. കേരള ഗ്രന്ഥശാല സംഘം സ്ഥാപകന്‍ പി.എന്‍ പണിക്കര്‍ രൂപീകരിച്ച അനൗപചാരിക സംഘടനയാണ് കാന്‍ഫെഡ്. സ്‌കൂളുകളിലും, സഹകരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കുന്നതിനും കാന്‍ഫെഡിന്റെ താലൂക്ക് പ്രവര്‍ത്തകയോഗം തീരുമാനിച്ചു. എന്‍.എസ്.എസ് ഹാളില്‍ നടന്ന യോഗം സംസ്ഥാന സമിതി അംഗം മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ. സണ്ണി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ഗോപാലകൃഷ്ണന്‍, പി.എന്‍ ശിവന്‍കുട്ടി, അഡ്വ. എ.ശ്രീകല, അഡ്വ. എന്‍.സി ജോസഫ്, ഗിരിജ ജോജി, പ്രണവം ഗോപാലകൃഷ്ണന്‍, ആര്‍.ചന്ദ്രസേനന്‍, പി.ജോണ്‍സന്‍, പി.കെ നാരായണന്‍, പി.വി ഉദയഭാനു, സാജന്‍ കെ.ജേക്കബ്, നോബിള്‍ മുണ്ടയ്ക്കല്‍, ജോമോന്‍ ലൂക്കോസ്, ഡോ. കെ.ഷഡാനനന്‍ നായര്‍, പി.ജി ഷാജിമോന്‍, തോമസ്, യു.ബേബി, വി.എസ് ശ്രീനിവാസന്‍, എന്നിവര്‍ പ്രസംഗിച്ചു.