Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷികദിനം ആചരിച്ചു
04/04/2018

വൈക്കം: ടി.വി പുരത്തും പരിസരപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തൊഴിലാളി സംഘടനകളും കെട്ടിപ്പടുക്കുന്നതിന് ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം നടത്തിയ പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളായ വി.പങ്കജാക്ഷപ്പണിക്കരുടെ 16-ാമത് ചരമവാര്‍ഷികദിനം സമുചിതമായി ആചരിച്ചു. വൈക്കത്തെ അസംഘടിതമേഖലയില്‍ പണിയെടുത്തുകൊണ്ടിരുന്ന വിവിധ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് സംഘടിത തൊഴിലാളി പ്രസ്ഥാനമായ എ.ഐ.റ്റി.യൂ.സിയുടെ കീഴില്‍ അണിനിരത്തുന്നതിന് പ്രധാന പങ്കുവഹിച്ചയാളാണ് വി.പങ്കജാക്ഷപ്പണിക്കര്‍. കുടുംബവീടായ തീയ്യാട്ടിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അനുസ്മരണപ്രഭാഷണം നടത്തി. പാര്‍ട്ടി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി.കെ അനില്‍കുമാര്‍, മണ്ഡലം കമ്മറ്റിയംഗം കെ.വി പ്രസന്നന്‍, ലോക്കല്‍ സെക്രട്ടറി ബി.സദാനന്ദന്‍, എം.എസ് രാമചന്ദ്രന്‍, പി.ആര്‍ നടരാജപ്പണിക്കര്‍, കെ.ഇ ചിത്തിരന്‍ എന്നിവര്‍ സംസാരിച്ചു.