Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവത്ക്കരണ സെമിനാര്‍ നടത്തി.
04/04/2018
പുളിഞ്ചുവട് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ നടത്തിയ ബോധവത്ക്കരണ സെമിനാര്‍ ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുളിഞ്ചുവട് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ എങ്ങനെ നേരിടാം എന്ന വിഷയത്തില്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തി. വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണം എന്ന വിഷയത്തില്‍ അഡ്വ. എസ്.സുധീഷ് കുമാര്‍ ക്ലാസ്സ് എടുത്തു. വൈക്കം വാസുദേവന്‍ നായര്‍ സ്മാരക പുരസ്‌കാരം നേടിയ ഡി.വൈ.എസ്.പി കെ.സുഭാഷിനെ ആദരിച്ചു. പ്രസിഡന്റ് കെ.കെ സജിവോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍, സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ട്രഷറര്‍ രേണുക രതീഷ്, രാമചന്ദ്രന്‍ മുട്ടത്തുവേലിമഠം, സരള സഹദേവന്‍, സജീന മനാഫ്, ഉഷ സുരേഷ്, കെ. ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.