Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡി.പി.സി അംഗീകാരം നല്‍കി.
03/04/2018

വൈക്കം: വൈക്കം നഗരസഭയുടെ 2018-19-ലെ ഒമ്പത് കോടി 20 ലക്ഷം രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ഡി.പി.സി അംഗീകാരം നല്‍കി. നഗരസഭ വക സ്ഥലത്ത് ഓപ്പണ്‍ ഓഡിറ്റോറിയം 20 ലക്ഷവും ലൈഫ് ഭവന പദ്ധതി 70 ലക്ഷം, ബോയ്‌സ് സ്‌കൂളില്‍ കെട്ടിട നിര്‍മ്മാണം 50 ലക്ഷം, ഗ്രോബാഗ് വിതരണം, മറ്റ് ഉല്‍പ്പാദന മേഖല പദ്ധതികളും, സേവന മേഖലയിലും പശ്ചാത്തല മേഖലയിലും നിരവധി വികസന പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 2017-18 സാമ്പത്തിക വര്‍ഷം 84 ശതമാനം നഗരസഭ പദ്ധതി തുക വിനിയോഗിച്ചും 97 ശതമാനം റവന്യൂ കളക്ഷനും എന്ന നേട്ടവും നഗരസഭ കൈവരിച്ചു. ഈ നേട്ടത്തിന് നഗരസഭയെ അര്‍ഹമാക്കിയ എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും, ജനപ്രതിനിധികള്‍ക്കും, ജീവനക്കാര്‍ക്കും ചെയര്‍പേഴ്‌സണ്‍ നന്ദി അറിയിച്ചു.