അനുമോദിച്ചു
03/04/2018
വൈക്കം: കേരളസര്‍ക്കാര്‍ നടത്തിയ 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്ററി സ്കൂളിന് വൈക്കത്തെ രക്ഷിതാക്കളും സാമൂഹിക സാംസ്കാരിക സംഘടനകളും അനുമോദനം നല്കി. വൈക്കം വ്യാപാരഭവനില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍പേഴ്സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന് അദ്ധ്യക്ഷത വഹിച്ചു. മാതൃസംഗമം പ്രസിഡന്റ് സിന്ധു മധുസൂധനന് സ്വാഗതമാശംസിച്ചു. ഡി.വൈ.എസ്.പി കെ.സുഭാഷ്, ഇന്‍സ്പെക്ടര്‍ എസ്.ബിനു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എസ്.ഐ മോഹന്‍ദാസ്, പി.ജി ഷണ്മുഖന്, രാജേഷ്, എല്‍.സന്തോഷ്, ഡി.ജിനുരാജ്, കെ.പി രവികുമാര്‍, ഇ.ജി ബാബു, അംബരീഷ് എന്നിവര്‍ സംസാരിച്ചു.