Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി
03/04/2018
ടി .വി പുരം ശ്രീരാമസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തന്ത്രി ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. കൊടിയേറ്റിനുശേഷം അത്താഴക്കഞ്ഞി പ്രസാദമായി വിതരണം ചെയ്തു. സബ്ഗ്രൂപ്പ് ഓഫീസര്‍ വിക്രമന്‍, ഉപദേശക സമിതി പ്രസിഡന്റ് രാജഗോപാലന്‍ നായര്‍, സെക്രട്ടറി രവീന്ദ്രന്‍ തോപ്പില്‍, പി.ആര്‍ സജീവ്, പി.ആര്‍ പ്രകാശന്‍, റെജി, മനോഹരന്‍, എം.ബി ബിബിന്‍, എം.ടി ഷാജി, ഉത്തമന്‍, അജേഷ് ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദിവസങ്ങളില്‍ ശ്രീബലി, കാഴ്ചശ്രീബലി, കലശാഭിഷേകം, സംഗീതാരാധന, സംഗീതകച്ചേരി, പന്തീരടി പൂജ, നാദസ്വര കച്ചേരി, കഥാപ്രസംഗം, ഉത്സവബലി ദര്‍ശനം, നൃത്തനൃത്ത്യങ്ങള്‍, ദേശതാലപ്പൊലി, ഹൃദയഗീതങ്ങള്‍, താലപ്പൊലി, ദീപക്കാഴ്ച, നാടന്‍പാട്ടുകളും ദൃശ്യവിഷ്‌കാരവും, നൃത്തസംഗീത നാടകം എന്നിവ നടക്കും. 11ന് ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ, വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി എട്ടിന് എതിരേല്‍പ്പ് എന്നിവ നടക്കും.