Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കനത്ത കാറ്റില്‍ വൈക്കത്ത് കൃഷിനാശം
03/04/2018
കനത്ത കാറ്റില്‍ നിലംപൊത്തിയ ചെമ്മനത്തുകര ചിറയില്‍ വീട്ടില്‍ അനന്തുവിന്റെ വാഴകൃഷി.

വൈക്കം: ഞായറാഴ്ച വൈകുന്നേരം മഴയോടൊപ്പം ഉണ്ടായ കനത്ത കാറ്റില്‍ വൈക്കത്ത് വ്യാപക കൃഷിനാശം. ഉദയനാപുരം, ടി.വി പുരം, തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളിലാണ് കൃഷിനാശം ഏറെ സംഭവിച്ചിരിക്കുന്നത്. റബ്ബര്‍ മരങ്ങളും ഫലവൃക്ഷങ്ങളും കൂട്ടത്തോടെ നിലംപൊത്തി. ടി.വി പുരം പഞ്ചായത്തിലെ പള്ളിപ്രത്തുശ്ശേരിയില്‍ ചെത്ത് തൊഴിലാളിയായ വിനോദിന്റെ വീട്ടുമുറ്റത്തുനിന്ന പ്ലാവ് കനത്ത കാറ്റില്‍ കടപുഴകി. വൈദ്യുതി ലൈനിലേക്കു വീഴാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. സംഭവം അറിഞ്ഞയുടന്‍ കെ.എസ്.ഇ.ബി അധികാരികള്‍ താല്‍ക്കാലികമായി വൈദ്യുതി വിച്ഛേദിച്ചു. പഞ്ചായത്തിലെ ചെമ്മനത്തുകരയില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് പാട്ടകൃഷി നടത്തിയ യുവാവിന്റെ കൃഷിയും കാറ്റ് നശിപ്പിച്ചു. ചെമ്മനത്തുകര ചിറയില്‍ വീട്ടില്‍ അനന്തുവിന്റെ 150ലധികം കുലക്കാറായ വാഴകളാണ് കാറ്റില്‍ നിലം പൊത്തിയത്. വായ്പ എടുത്താണ് അനന്തു കൃഷി നടത്തിയത്. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ അയിരാറ്റിച്ചിറയില്‍ മണിയന്റെ വീടിനുമുകളലേക്ക് തെങ്ങ് മറിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു. അടുക്കള പൂര്‍ണമായും നിലംപൊത്തി. വീട്ടിലുണ്ടായിരുന്നവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു. പഞ്ചായത്ത് അംഗങ്ങളായ കെ.എസ് സജീവ്, മായാ ഷിബു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. തലയോലപ്പറമ്പിലും സമീപ പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു. അടിയം വാകശ്ശേരില്‍ തോമസിന്റെ കുലച്ച 150 ഏത്തവാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. വായ്പ്പയെടുത്ത് വാഴകൃഷി നടത്തിയ തോമസ് കൃഷി നശിച്ചതോടെ സാമ്പത്തിക ബാധ്യതയിലായി. മറവന്‍തുരുത്ത് പഞ്ചായത്തിലെ ചെമ്മനാകരി തറവട്ടം കോതാട്ട് ബൈജുവിന്റെ വീട് മരം കടപുഴകിവീണ് തകര്‍ന്നു മരം വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്കോടി മാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.