Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയാസൂത്രണ പദ്ധതിയുടെ ഒന്നാം വാര്‍ഷിക പദ്ധതിയില്‍ നൂറുശതമാനവും തുകയും ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത്‌
31/03/2018

വൈക്കം: നവകേരളത്തിനായി ജനകീയാസൂത്രണ പദ്ധതിയുടെ ഒന്നാം വാര്‍ഷിക പദ്ധതി 2017-18-ല്‍ നൂറുശതമാനവും തുകയും ചെലവഴിച്ച് ഉല്‍പാദന, സേവന, പശ്ചാത്തല മേഖലകളിലായി ഏറ്റെടുത്ത മുഴുവന്‍ പദ്ധതികളും വിജകരമായി പൂര്‍ത്തീകരിച്ചുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അറിയിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കിണര്‍ ചാര്‍ജ്ജിംഗ്, അപ്പക്കോട് കുളം സംരക്ഷണം, ആര്‍ദ്ര പദ്ധതിയുടെ ഭാഗമായി ക്യാന്‍സര്‍ നിര്‍ണ്ണയക്യാമ്പ്, ഇടയാഴം സി.എച്ച്.സിയുടെ അടിസ്ഥാന സൗകര്യവികസനം, അശരണരും ശയ്യാവലംബരുമായ രോഗികളുടെ സാന്ത്വന പരിപാലനം, നെല്‍കര്‍ഷകര്‍ക്ക് കൂലിചെലവ്, സബ്‌സിഡി, പാടശേഖരങ്ങള്‍ക്ക് പെട്ടിയും പറയും, ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ഇന്‍സെന്റീവ്, ലൈഫ് സമ്പൂര്‍ണ്ണ ഭവന പദ്ധതി, മത്സ്യതൊഴിലാളികള്‍ക്ക് സൗരറാന്തല്‍, പട്ടികജാതി കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട വിറക് അടുപ്പ്, വയോജനങ്ങള്‍ക്ക് ശ്രവണസഹായി, വിവിധ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ്, അംഗന്‍വാടി പൂരകപോഷകാഹാര പദ്ധതി, ബ്ലോക്ക് ഓഫീസ് കമാനനിര്‍മ്മാണം ഉള്‍പ്പെടെയുള്ള ഗ്രാമീണ അടിസ്ഥാന വികസനത്തിനുള്ള പദ്ധതികളാണ് ഏറ്റെടുത്തിരുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിതമായ ഇടപെടല്‍ മൂലവും ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥമായ സഹകരണത്താലുമാണ് പദ്ധതി തുക പൂര്‍ണ്ണമായി ചെലവഴിക്കാന്‍ സാധിച്ചതെന്ന് പ്രസിഡന്റ് അറിയിച്ചു.