Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്കൊരു സാന്ത്വനം പദ്ധതി-നാലാമത്തെ വീടിന്റെ താക്കോല്‍ദാനം നടത്തി
31/03/2018
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിന്റെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നാലാമത്തെ വീടിന്റെ താക്കോല്‍ദാന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ നാലാമത്തെ വീടിന്റെ താക്കോല്‍ദാനം എസ്.എന്‍.ഡി.പി .യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിച്ചു. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കൂവം ചേന്തുരുത്ത് ജയവിലാസത്തില്‍ ആര്യമോള്‍ക്കാണ് നാലാമത്തെ വീട് നല്‍കിയത്. ഈ വര്‍ഷം ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് വീടുകള്‍ നല്‍കുന്നത്. 600 ചതുരശ്ര അടി വിസ്താരത്തില്‍ നിര്‍മ്മിക്കുന്ന വീടിന് 6 ലക്ഷം രൂപയാണ് ചെലവ്. കൂവം-ചേന്തുരുത്ത് എസ്.എന്‍.ഡി.പി പ്രാര്‍ത്ഥനാ ഹാളില്‍ നടന്ന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ചടങ്ങിന് ദീപം തെളിച്ചു. സി.കെ ആശ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ്, മാനേജര്‍ പി.വി ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാര്‍, കെ.വി പ്രസന്നന്‍, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ്കുമാര്‍, ഷാജി.ടി.കുരുവിള, പ്രധാന അദ്ധ്യാപിക പി.ആര്‍ ബിജി, പി.പി സന്തോഷ്, സാലി ജോര്‍ജ്ജ്, പി.ടി ജിനീഷ്, ഷാജി മാടയില്‍, പ്രിയാ ഭാസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു.