Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറി തനിയെ ഉരുണ്ട് വീടിന് സമീപത്തേക്കു മറിഞ്ഞു.
30/03/2018
വെട്ടിക്കാട്ട്മുക്ക് ഉദയാപറമ്പ് ക്ഷേത്രത്തിനു സമീപമുള്ള റോഡില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് വീട് തകര്‍ന്ന നിലയില്‍.

തലയോലപ്പറമ്പ്: വെട്ടിക്കാട്ട്മുക്ക് ഉദയാപറമ്പ് ക്ഷേത്രത്തിന് സമീപമുള്ള വളവിലെ ഇറക്കത്തില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറി തനിയെ ഉരുണ്ട് വീടിന് സമീപത്തേക്കു മറിഞ്ഞു. അപകടത്തില്‍ നിന്നും വീട്ടിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഇന്നലെ രാവിലെ 8.30നാണ് അപകടം. ലോറിയിലുണ്ടായിരുന്ന കണ്ടെയ്‌നര്‍ തെറിച്ച് മരത്തിലിടിച്ചാണ് നിന്നത്. ലോറി മരത്തിലിടിക്കുന്ന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ ദൂരത്തേയ്ക്ക് ഓടിമാറിയതിനാല്‍ ആളപായം ഉണ്ടായില്ല. കൊച്ചിന്‍ പോര്‍ട്ടില്‍ നിന്നും കോട്ടയത്തേയ്ക്ക് പോകുകയായിരുന്നു ലോറി. റോഡരികില്‍ ലോറി നിര്‍ത്തിയശേഷം സമീപത്തെ വീട്ടില്‍ നിന്നും വെള്ളം വാങ്ങുന്നതിന് ഡ്രൈവര്‍ പോയ സമയത്ത് ഇറക്കത്തില്‍ കിടന്ന ലോറി ഉരുണ്ട് മുന്നോട്ട് പോകുകയായിരുന്നു. റോഡരികില്‍ നിന്നും വശങ്ങളിലൂടെ നിരങ്ങി നീങ്ങിയ ലോറി ചെറിയ മരങ്ങളുടെ മുകളിലൂടെ താഴേയ്ക്ക് ഉരുണ്ടു. ഈ സമയം വീട്ടില്‍ ഇരിക്കുകയായിരുന്ന വല്ലാട്ട് വേണു, സഹോദരി രാജമ്മ, രാജമ്മയുടെ രണ്ടു മക്കള്‍ എന്നിവര്‍ ശബ്ദം കേട്ട് പുറത്തേക്കോടി. ഈ സമയം ലോറിയില്‍ ഘടിപ്പിച്ചിരുന്ന കണ്ടെയ്‌നര്‍ വീട്ടിലേക്ക് തെറിച്ചുവീണ് വീട് പൂര്‍ണമായും തകര്‍ന്നു. പോലീസും, ഫയര്‍ഫോഴ്‌സും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കൊടുംവളവും ഇറക്കവും ഉള്ള ഈ ഭാഗത്ത് അപകടം നിത്യസംഭവമാണ്.