Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധം വ്യാപകമാവുന്നു
16/11/2015
സി.പി.ഐ കല്ലറ ലോക്കല്‍ സെക്രട്ടറി എം.ജി ഫിലേന്ദ്രനും മററ് പ്രവര്‍ത്തകര്‍ക്കുമെതിരെ ആക്രമണഭീഷണി മുഴക്കുകയും കള്ളക്കേസ് നല്‍കുകയും ചെയ്തതില്‍ പ്രതിഷേധം വ്യാപകമാവുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കല്ലറ അഞ്ചാം വാര്‍ഡില്‍ സമത്വമുന്നണി സ്ഥാനാര്‍ത്ഥിക്കുവേണ്ടി സമുദായനേതൃത്വം മുന്നിട്ടിറങ്ങുകയും, ബി.ജെ.പിയുമായി ചേര്‍ന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സാമൂഹ്യവിരുദ്ധരായ ചിലര്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കല്ലറ ജംഗ്ഷനില്‍ നടന്ന പ്രതിഷേധസമ്മേളനം സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വി.കെ സലിംകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.അജിത്ത് എം.എല്‍.എ, ഇ.എന്‍ ദാസപ്പന്‍, എം.ജി ജയന്‍, ഡി.ബോബന്‍, കെ.ആര്‍ ഷിജു എന്നിവര്‍ പ്രസംഗിച്ചു.