Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശതാബ്ദി സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി
30/03/2018
കുലശേഖരമംഗലം 1440-ാം നമ്പര്‍ ദേവീവിലാസം എന്‍.എസ്.എസ് കരയോഗം നിര്‍മ്മിച്ച ശതാബ്ദി മന്ദിരം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുലശേഖരമംഗലം 1440-ാം നമ്പര്‍ ദേവീവിലാസം എന്‍.എസ്.എസ് കരയോഗം ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ശതാബ്ദി സ്മരണീയ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു മുതിര്‍ന്നവരെ ആദരിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം. ഗോപാലകൃഷ്ണന്‍ നായര്‍, പി.വി കൃഷ്ണകുമാര്‍, ശ്രീലേഖ മണിലാല്‍, കെ.എസ് വേണുഗോപാല്‍, സലില രമേഷ്, സരോജം ജി നായര്‍, എസ്. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.