Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കടവില്‍ സ്വിമ്മിങ്ങ് ക്ലബ്ബില്‍ അവധിക്കാല നീന്തല്‍ പരിശീലനം നാളെ (ഏപ്രില്‍-1ന്) മുതല്‍ ആരംഭിക്കും.
30/03/2018

വൈക്കം: കടവില്‍ സ്വിമ്മിങ്ങ് ക്ലബ്ബില്‍ അവധിക്കാല നീന്തല്‍ പരിശീലനം നാളെ (ഏപ്രില്‍-1ന്) മുതല്‍ ആരംഭിക്കും. ദേശീയ നീന്തല്‍ താരവും വാട്ടര്‍ പോളോ മെഡല്‍ ജേതാവും അന്തര്‍ ദേശീയ മാസ്‌റ്റേഴ്‌സ് നീന്തലില്‍ ഇന്ത്യന്‍ ടീമിലംഗവും ക്വാളിഫൈഡ് അംഗീകൃത എന്‍.ഐ.എസ് കോച്ചുമായ വി.റ്റി പ്രസന്നനാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ആറാട്ടുകുളങ്ങര ആര്‍.ടി.ഒ ഗ്രൗണ്ടിനടുത്ത് കൊടിയാട് കോളനി റോഡിലാണ് നീന്തല്‍ക്കുളം. ആണ്‍ -പെണ്‍ വ്യത്യാസമില്ലാതെ ഏതുപ്രായത്തിലുള്ളവര്‍ക്കും ഇവിടെ നീന്തല്‍ അഭ്യസിക്കാവുന്നതാണ്. മെയ് ആദ്യവാരം കോട്ടയം ജില്ലാ ജൂനിയര്‍-സബ് ജൂനിയര്‍ നീന്തല്‍ മത്സരങ്ങള്‍ക്കായി ഇതുപതോളം കുട്ടികള്‍ ഇപ്പോള്‍ തീവ്രപരിശീലനം നടത്തുന്നുണ്ട്. നാളെ (ഏപ്രില്‍-1ന്) തുടങ്ങുന്ന അവധിക്കാല പരിശീലനം മെയ് 31 വരെ ഉണ്ടാകും. ഇദ്ദേഹത്തിനൊപ്പം ഭാര്യ പ്രീതിയും നീന്തല്‍ പരിശീലിപ്പിക്കുന്നുണ്ട്. അന്വേഷണങ്ങള്‍ക്ക് 9447149820, 9207508754 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.