Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്കൊരു സാന്ത്വനം പദ്ധതി -രണ്ടാംഘട്ട താക്കോല്‍ദാനം നാളെ (31ന്)
30/03/2018

ആശ്രമം സ്‌കൂളില്‍ സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയില്‍പെടുത്തി നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട താക്കോല്‍ദാനം നാളെ (31ന്) നടക്കും.രാവിലെ 11ന് എസ്.എന്‍.ഡി.പി യോഗം 1578-ാം നമ്പര്‍ കൂവം ചേന്തുരുത്ത് ശാഖയിലെ പ്രാര്‍ത്ഥനാഹാളില്‍ നടക്കുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ താക്കോല്‍ദാനം നിര്‍വഹിക്കും. നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സി.കെ ആശ എം.എല്‍.എ, സ്‌കൂള്‍ മാനേജരും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റുമായ പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാര്‍, ട്രഷറര്‍ എന്‍.ബാബുരാജ്, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ്, കെ.വി പ്രസന്നന്‍, പി.ജി ബേബി, എം.പി സാനു, കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, ഷാജി ടി.കുരുവിള, എ.ജ്യോതി, സാലി ജോര്‍ജ്ജ്, പി.ടി ജിനീഷ്, ഷാജി മാടയില്‍, കെ.വി പ്രകാശന്‍, പ്രിയ ഭാസ്‌കര്‍ എന്നിവര്‍ പ്രസംഗിക്കും.