ഗുരുദേവക്ഷേത്ര പ്രതിഷ്ഠയുടെ 8-ാമത് വാര്‍ഷികം നടത്തി
30/03/2018
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയനിലെ അടിയം 221-ാം നമ്പര്‍ ശാഖയിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠയുടെ 8-ാമത് വാര്‍ഷികം യൂണിയന് സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേഷ് തുണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എ.വി അശോകന് ശിവഗിരിമഠം പ്രതിഷ്ഠാ മാഹാത്മ്യ സന്ദേശം നല്കി. ഇതോടനുബന്ധിച്ചു നടന്ന സര്വ്വൈശ്വര്യപൂജയ്ക്കും പ്രാര്ത്ഥനായോഗത്തിനും ശ്രീമദ് ധര്‍മ്മ ചൈതന്യസ്വാമികള് നേതൃത്വം നല്കി. വിഷ്ണു ആച്ചേരില്‍, മഞ്ചു സജി, അജീഷ് കാലായില്‍, പ്രമീള പ്രസാദ്, വി.കെ രഘുവരന്, വിജയന് പാറയില്‍, അനൂപ് ടി.ആര്, ഉഷ തങ്കന് തുടങ്ങിയവര്‍ പ്രസംഗിച്ചു.