Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.
29/03/2018
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ പെസഹാ പെരുന്നാളിന്റെ ഭാഗമായി വികാരി ഫാ. ആന്റണി പരവര അള്‍ത്താരയ്ക്ക് മുന്നില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നു.

വൈക്കം: ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. താലത്തില്‍ വെള്ളമെടുത്ത് വെണ്‍കച്ച അരയില്‍ ചുറ്റി വൈദികന്‍ അള്‍ത്താരക്ക് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അവിടെ ഇരിപ്പിടമേകിയ 12 പേരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു. പെസഹായുടെ ദീപ്തമായ സ്മരണകള്‍ വിശ്വാസികളുടെ മനസ്സില്‍ പെയ്തിറങ്ങി. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് വികാരി ഫാ.ആന്റണി പരവര മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, ആരാധന, പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തി. സഹവികാരി ഫാ.സിറിയക് മണിപ്പാടം, ബ്രദര്‍ ജയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് (30ന്) രാവിലെ പീഢാനുഭവ വായന, പ്രസംഗം, ഉച്ചയ്ക്ക് 2.45ന് പരിഹാര പ്രദക്ഷിണം, ചെമ്മനാകരി സെന്റ് മേരീസ് പള്ളിയില്‍ നിന്നും ടോള്‍ വഴി ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിലേക്ക് തുടര്‍ന്ന് പീഢാനുഭവ പ്രസംഗം, റവ. ഡോ.ജോസഫ് കടുപ്പില്‍ (വടവാതൂര്‍ സെമിനാരി പ്രൊഫസര്‍) തുടര്‍ന്ന് കുരിശിന്റെ തിരുശേഷിപ്പ് ചുംബനം. 31ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബ്ബാന, പുതിയ വെള്ളം, തിരി വെഞ്ചരിപ്പ്, രാത്രി 11.45ന് ഉയര്‍പ്പ് തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍, പ്രദക്ഷിണം ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന. 1ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാനയും നടക്കും.