Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് നല്‍കി.
29/03/2018
കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നുവിരമിക്കുന്ന ജീവനക്കാര്‍ക്ക് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് മുഖ്യപ്രഭാഷണം നടത്തുന്നു.

വൈക്കം: സര്‍വീസില്‍ നിന്നും വിരമിക്കുന്ന കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ് ലൈബ്രേറിയന്‍ കെ.വി ജോര്‍ജ്ജ്, ക്ലര്‍ക്ക് പി.എം സേവ്യര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ ഫാ. ജോഷി വേഴേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. രാജുമോന്‍ ടി.മാവുങ്കല്‍, തലയാഴം ഗ്രാമപഞ്ചായത്ത് അംഗം ജല്‍ജി വര്‍ഗീസ്, ഡോ. ടോമി മാത്യു, ഡോ. ടോമി ജോസഫ്, സിറിള്‍ സി.കുന്നുംപുറം, സിബി വര്‍ഗീസ്, എം.വി ശിവപ്രസാദ്, ജോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കെ.വി ജോര്‍ജ്ജ്, പി.എം സേവ്യര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.