Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താക്കോല്‍ദാനം നടത്തി
29/03/2018
വൈക്കം ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മിച്ച നാലാമത്തെ വീടിന്റെ താക്കോല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സുബിമോള്‍ക്ക് എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശനും നിര്‍മാണകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്നു കൈമാറുന്നു.

വൈക്കം: ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ നാലാമത്തെ വീടിന്റെ താക്കോല്‍ദാനം എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശനും നിര്‍മാണകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് നിര്‍വഹിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പള്ളിയാട് മലയില്‍ സുബി മോള്‍ക്കാണ് നാലാമത്തെ വീട് കൈമാറിയത്. നിര്‍ധന കുടുംബങ്ങളിലെ ആറു വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കുന്നത്. 600 സ്‌ക്വയര്‍ഫീറ്റ് ചുറ്റളവില്‍ നിര്‍മിക്കുന്ന വീടിന് ആറര ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ആശ്രമം സ്‌കൂള്‍, ഓങ്കാരേശ്വരം ദേവസ്വം, വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍, എസ്.എന്‍.ഡി.പി ശാഖ, എന്‍.എസ്.എസ് യൂണിറ്റ്, എസ്.പി.സി, ജെ.ആര്‍.സി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ്കുമാര്‍, ഷാജി ടി.കുരുവിള, പ്രധാന അധ്യാപിക പി.ആര്‍ ബിജി, നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌കര്‍, ട്രഷറര്‍ എന്‍.ബാബുരാജ്, അധ്യാപക പ്രതിനിധികളായ മിനി വി.അപ്പുക്കുട്ടന്‍, ജിജി, ശ്രീരഞ്ജനന്‍ എന്നിവര്‍ പങ്കെടുത്തു.