Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേനല്‍ചൂടിന്റെ കാഠിന്യത്താല്‍ ഏത്തവാഴ കൃഷി നശിച്ചു.
29/03/2018
കനത്ത വേനലില്‍ തലയാഴം പഞ്ചായത്തിലെ പുത്തന്‍പാലത്തിനുസമീപം ഭഗവതി പറമ്പില്‍ ബി.എല്‍ സെബാസ്റ്റ്യന്റെ പുരയിടത്തിലെ ഏത്തവാഴകള്‍ ഒടിഞ്ഞുവീണ നിലയില്‍.

വൈക്കം: വേനല്‍ചൂടിന്റെ കാഠിന്യത്താല്‍ ഏത്തവാഴ കൃഷി നശിച്ചു. തലയാഴം പഞ്ചായത്തിലെ പുത്തന്‍പാലത്തിന് സമീപമുള്ള ഭഗവതിപറമ്പില്‍ ബി.എല്‍ സെബാസ്റ്റ്യന്റെ പുരയിടത്തില്‍ നട്ടുവളര്‍ത്തിയിരുന്ന 900 ത്തോളം ഏത്തവാഴകള്‍ കുലയോടുകൂടി ഒടിഞ്ഞും മറിഞ്ഞും വീണാണ് നശിച്ചത്. തലയാഴം കൃഷിഭവനില്‍ സെബാസ്റ്റ്യന്‍ പരാതി നല്‍കിയിട്ടുണ്ട്. ഒന്‍പതു മാസം പ്രായമായ 900 വാഴകളില്‍ ഭൂരിഭാഗവും നശിച്ചുകഴിഞ്ഞു. ഏകദേശം അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെയും കൃഷിഭവന്റെയും ഭാഗത്തുനിന്നും പരിരക്ഷ കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് കര്‍ഷകന്‍