Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്പൂര്‍ണ ഭവന, കുടിവെള്ള പദ്ധതികളും കാര്‍ഷികമേഖലയുടെ മുന്നേറ്റവും ലക്ഷ്യമിട്ട് ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ 2018-19ലെ ബജറ്റ്.
28/03/2018

വൈക്കം: സമ്പൂര്‍ണ ഭവന, കുടിവെള്ള പദ്ധതികളും കാര്‍ഷികമേഖലയുടെ മുന്നേറ്റവും ലക്ഷ്യമിട്ട് ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ 2018-19ലെ ബജറ്റ്. പട്ടികജാതി വികസനത്തിന് 10,46,700 രൂപയും, പട്ടികവര്‍ഗ വികസനത്തിനായി 1,36,500 രൂപയും വകയിരുത്തിയിട്ടുണ്ട്. തോടുകള്‍ ആഴംകൂട്ടി വൃത്തിയാക്കുന്നതിലൂടെ കാര്‍ഷികമേഖലയുടെ വികസനം, പരമ്പരാഗത തൊഴില്‍ മേഖല, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, വനിതാ ശിശുക്ഷേമം, ആരോഗ്യം, പശ്ചാത്തല മേഖല എന്നിവക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പാരിസ്ഥിതിക സൗഹൃദ പദ്ധതികളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 106989462 രൂപ വരവും, 102884771 രൂപ ചെലവും, 4104691 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മോഹനന്‍ അവതരിപ്പിച്ചു. പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി അധ്യക്ഷത വഹിച്ചു. ടി.അനില്‍കുമാര്‍, രമാ ശിവദാസ്, കവിത റെജി, അനിയമ്മ അശോകന്‍, വിഷ്ണു ഉല്ലാസ്, എസ്.ബിജു, ടി.എസ് സെബാസ്റ്റ്യന്‍, സന്ധ്യ അശോകന്‍, ഷീലാ സുരേശന്‍, ഗീതാ ജോഷി, രാഖി സജേഷ്, ജീനാ തോമസ് എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി വിനോദ് ബാബു, അക്കൗണ്ടന്റ് ജെയ്ത എന്നിവര്‍ പ്രസംഗിച്ചു.