Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബി.എസ്.എന്‍.എല്‍ ജനകീയ മാര്‍ക്കറ്റിംഗ് മേള നടത്തി.
27/03/2018
ബി.എസ്.എന്‍.എല്‍ ജനകീയ മാര്‍ക്കറ്റിംഗ് മേള നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബി.എസ്.എന്‍.എല്‍ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെലികോം സേവനം നടത്തുന്നതിന്റെ ഭാഗമായി കച്ചേരിക്കവലയില്‍ ബി.എസ്.എന്‍.എല്‍ ജനകീയ മാര്‍ക്കറ്റിംഗ് മേള നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ബെന്നി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ എഞ്ചിനീയര്‍ പി.വി സെയ്ഫി മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി പി.പി മോഹന്‍കുമാര്‍, വി.കാര്‍ത്തികേയന്‍, എസ്.അജിത്ത് കുമാര്‍, പി.ബിന്ദു, എ.പ്രകാശന്‍, ജിജിമോന്‍, ബിജുകുമാര്‍, പി.ജി മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.