Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്നും ഉടന്‍ നിയമനം നടത്തുമെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ.ശൈലജ
27/03/2018

വൈക്കം: ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്നും ഉടന്‍ നിയമനം നടത്തുമെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ.ശൈലജ. നിലവിലുള്ള ജെ.പി.എച്ച്.എന്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്നും നിയമനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.കെ ആശ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 159 ജെ.പി.എച്ച്.എന്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് നിയമന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുതുതായി 124 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ഒഴിവുകളിലേക്ക് നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്നും നിയമനം നടത്തുവാന്‍വേണ്ട നിര്‍ദേശം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ 1094 ജെ.പി.എച്ച്.എന്‍ ഗ്രേഡ് രണ്ട് തസ്തികകൂടി അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.