Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു
26/03/2018
വൈക്കം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അവതരിപ്പിക്കുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. 34,63,39,146 രൂപ വരവും 34,51,84,280 രൂപ ചെലവും 11,54,866 രൂപ നീക്കിയിരിപ്പും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. നെല്‍കൃഷി വികസനത്തിന് 40,38,960 രൂപയും ക്ഷീരമേഖലയ്ക്ക് 39 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസ് നിര്‍മ്മിക്കുന്നതിന് 3 കോടി രൂപയും ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 96 ലക്ഷം രൂപയും പട്ടികജാതി വികസന പദ്ധതികള്‍ക്കായി 96,38,000 രൂപയും പട്ടിക വര്‍ഗ്ഗ പദ്ധതിയ്ക്കായി 4 ലക്ഷം രൂപയും പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 20 ലക്ഷം രൂപയൂം വനിത ശിശുക്ഷേമ, വയോജന പദ്ധതികള്‍ക്കായി 91,71,000 രൂപയും വകിയിരുത്തിയിട്ടുണ്ട്. ചെമ്പ്, ടി.വി പുരം പഞ്ചായത്തുകളില്‍ ആധുനിക ശ്മശാനം നിര്‍മ്മിക്കുന്നതിനായി 22 ലക്ഷം രൂപയും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയ്ക്കായി 24,02,36,000 രൂപ വരവും അത്രയും തുക ചെലവിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയില്‍ അംഗന്‍വാടി സ്‌കൂള്‍ സൈനിംഗ് ഹാള്‍, റോഡുകള്‍, ഓടകള്‍ എന്നിവയ്ക്കായി 1,03,47,200 രൂപയും ആരോഗ്യമേഖലയില്‍ 31,25,000 രൂപയും വകയിരുത്തിയിട്ടുണ്ട്. ബഡ്ജറ്റില്‍ മേലുള്ള ചര്‍ച്ചയില്‍ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അനിജി പ്രസാദ്, ശ്രീദേവി ജയന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള, ലിജി സലഞ്ച് രാജ്, പി.എസ് മോഹനന്‍, പി.വി ഹരിക്കുട്ടന്‍ എന്നിവരും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ഷിബു, കെ.എസ്, ഭാസ്‌ക്കരന്‍ മുടക്കാലി, വി.കെ രാജു, ലീനമ്മ ഉദയകുമാര്‍, മായാ ഷാജി, സന്ധ്യാമോള്‍ സുനില്‍, പഞ്ചായത്ത് സെക്രട്ടറി കെ.റ്റി ഉഷ, ഹെഡ് അക്കൗണ്ടന്റ് എം.കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.