Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയ്ക്ക് സിനിമ തീയേറ്റര്‍ നഷ്ടപ്പെടും എന്നതരത്തിലുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി
26/03/2018

വൈക്കം: വൈക്കം വേമ്പനാട്ടു കായല്‍ തീരത്തെ ബീച്ചിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ചലചിത്ര വികസന കോര്‍പ്പറേഷന്‍ പണികഴിപ്പിക്കുന്ന ആധുനിക നിലവാരത്തിലുള്ള സിനിമ തീയേറ്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താമസിയാതെ ആരംഭിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അറിയിച്ചു. 1988 ഒക്‌ടോബര്‍ 10-നാണ് സംസ്ഥാന സര്‍ക്കാര്‍ വൈക്കം നഗരസഭയ്ക്ക് കായല്‍ തീരം പതിച്ചു നല്‍കിയത്. ഇവിടെ കളിസ്ഥലവും സ്റ്റേഡിയവും നിര്‍മ്മിക്കാനാണ് ആദ്യം നഗരസഭാ കൗണ്‍സില്‍ ലക്ഷ്യമിട്ടിരുന്നത്. വൈക്കം വില്ലേജ് 197/1-ല്‍പ്പെട്ട സര്‍വെ നമ്പരിലുള്ള 6.80 ഏക്കറോളം സ്ഥലമാണ് വിട്ടുകിട്ടിയത്. ഈ ഭൂമി അടുത്തിടെ പോക്കുവരവ് ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1994-ല്‍ 50 സെന്റ്സ്ഥലം ടൂറിസം വകുപ്പിന് നല്‍കിയിരുന്നു. ഇവിടെയാണ് കെ.ടി.ഡി.സി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് ബീച്ചിന് കിഴക്ക് ഭാഗത്ത് തീയേറ്റര്‍ പാട്ട വ്യവസ്ഥയില്‍ നിര്‍മ്മിക്കുന്നതിനുള്ള സമ്മതപത്രം സര്‍ക്കാരിനും ചലച്ചിത്രവികസന കോര്‍പ്പറേഷനും നല്‍കി കഴിഞ്ഞു. ഇതിന് നഗരസഭ കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ചിട്ടുള്ളതാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമായതുകൊണ്ടാണ് ഒരു കോടിയോളം രൂപ ചെലവഴിച്ച് വാക്ക് വേ, ഇരിപ്പിടങ്ങള്‍, പ്ലേഗ്രൗണ്ട്, പാര്‍ക്കിംഗ് ഗ്രൗണ്ട്, വൈദ്യൂതി വിളക്കുകള്‍, ഓടകള്‍ എന്നിവ സ്ഥാപിച്ചത്. ഇതുകൂടാതെ ഈ വര്‍ഷം ബീച്ചിനോട് ചേര്‍ന്നുള്ള കായലോരത്ത് സ്റ്റീലില്‍ തീര്‍ത്ത കൈവരികളും സ്ഥാപിക്കുന്നുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ ബീച്ച് നഗരസഭയുടെ ഉടമസ്ഥതയിലല്ലെന്നും ഇതുമൂലം സിനിമ തീയേറ്ററും നഷ്ടപ്പെട്ടു എന്നതരത്തിലുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി പറഞ്ഞു.