Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു
26/03/2018

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷത്തെ ബഡ്ജറ്റ് പഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്റെ അദ്ധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് എം.കെ സനില്‍കുമാര്‍ അവതരിപ്പിച്ചു. 11,65,24025 രൂപ വരവും 11,45,22000 രൂപ ചിലവും 2002025 രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഇതില്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി, പഞ്ചായത്ത് ഓഫീസിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും സോളാര്‍ സംവിധാനം, തരിശുരഹിത പഞ്ചായത്ത്, ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കല്‍, വാഴക്കൃഷിക്ക് സബ്‌സിഡി, പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത, ആടുഗ്രാമം പദ്ധതി, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന, പട്ടികജാതി യുവാക്കള്‍ക്ക് സ്വയം തൊഴിലിന് ഇരുചക്ര വാഹനം, വയോജനങ്ങള്‍ക്ക് സൗജന്യആയൂര്‍വേദ മരുന്ന് വിതരണം, വനിതകള്‍ക്ക് മുട്ടക്കോഴി, ക്യാന്‍സര്‍ രോഗികള്‍ക്ക് പരിരക്ഷ, മത്സ്യതൊഴിലാളികള്‍ക്ക് വള്ളവും വലയും, മത്സ്യത്തൊഴിലാളികളുടെ പി.ജി വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം, ടൂറിസം വികസനത്തിനും സാന്ത്വനപരിചരണത്തിനുമായി പഞ്ചായത്ത് കെട്ടിടം പൂര്‍ത്തീകരണം, ചെമ്പ് മാര്‍ക്കറ്റില്‍ ഷോപ്പിംഗ് കോപ്ലക്‌സ്, കൂടാതെ പ്ലാസ്റ്റിക് മാലിന്യമക്ത പഞ്ചായത്താക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ബഡ്ജറ്റ് അംഗീകരിച്ചു.