സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു.
26/03/2018
സ്പോര്‍ട്സ് കിറ്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലത അശോകന് നിര്‍വ്വഹിക്കുന്നു.
വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50000 രൂപ വകയിരുത്തി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ക്ലബ്ബുകള്‍ക്കും സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലത അശോകന് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ സനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ സീന ബിജു, പ്രേമദാസന്, കെ.കെ രമേശന്, ചിത്രലേഖ, റഷീദ് മങ്ങാടന്‍, ലേഖ സുരേഷ്, സ്മിത പ്രിന്‍സ്, റെജി മേച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.