Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും യൂണിയന്‍ വാര്‍ഷികവും
26/03/2018
കെ.പി.എം.എസ് വൈക്കം യൂണിയന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം പൂര്‍വ്വകാല നേതാക്കള്‍ ചേര്‍ന്ന് ദീപം തെളിയിച്ച് നടത്തുന്നു.

വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും യൂണിയന്‍ വാര്‍ഷികവും നടത്തി. യൂണിയന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം പൂര്‍വ്വകാല നേതാക്കളായ കണ്ണന്‍ മാസ്റ്റര്‍, മുക്ക്്തല രാജപ്പന്‍, സി പി കുഞ്ഞന്‍, കെ.സോമന്‍, കെ ഐ പൊന്നൂസ്, പി.കെ രാജപ്പന്‍, പി.പൊന്നപ്പന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. വാര്‍ഷിക പൊതുയോഗം സംസ്ഥാന ട്രഷറര്‍ ഡോക്ടര്‍ പി.പി വാവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജയകുമാര്‍, ട്രഷറര്‍ വി.കെ സോമന്‍, കെ.പി ബാബു, പി.വി രാജു, എം.സി തങ്കപ്പന്‍, പി.അനില്‍ കുമാര്‍, ശകുന്തള രാജു, അമ്മിണി, ഉഷ മുരളീധരന്‍, മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.