Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആചരിച്ചു.
26/03/2018
മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ഓശാന ഞയറാഴ്ച്ച രാവിലെ വേമ്പനാട്ട്്് കായലിന്റെ തീരത്ത്്് വികാരി ഫാ: ജോയി കണ്ണമ്പുഴ വിശ്വാസികള്‍ക്ക്്്് കുരുത്തോലകള്‍ വിതരണം ചെയ്യുന്നു.

വൈക്കം: യേശുദേവന്‍ ജറുസലേം ദേവാലയത്തിലേക്ക് നടത്തിയ രാജകീയ പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആചരിച്ചു. ഒരാഴ്ച നീളുന്ന വിശുദ്ധവാരാചരണത്തിന്റെ സമാരംഭം കുറിക്കുന്നതായിരുന്നു ഓശാന ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍. രാവിലെ 6.30ന് ദേവാലയങ്ങളില്‍ ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ നടന്നു. അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കുരുത്തോലകള്‍ വിശ്വാസികള്‍ വൈദീകന്റെ കൈവണങ്ങി ഏറ്റുവാങ്ങി. വൈക്കം ടൗണ്‍ നടേല്‍ പള്ളിയിലെ ചടങ്ങുകള്‍ രാവിലെ 6.3 ന് വെല്‍ഫെയര്‍ സെന്ററില്‍ നടത്തി. വിശുദ്ധ ഗ്രന്ഥം വായനയ്ക്കു ശേഷം വികാരി ബെന്നി പാറേക്കാട്ടില്‍ കുരുത്തോലകള്‍ വിതരണം ചെയ്തു. തുടര്‍ന്ന്്് വിശ്വാസികള്‍ കുരുത്തോല പ്രദക്ഷിണമായി നടേല്‍ പള്ളിയിലേക്ക്്് പുറപ്പെട്ടു. ഓശാനയുടെ ഗീതങ്ങള്‍ പ്രദക്ഷിണത്തിന് ഭക്തിയേകി. നടേല്‍ പള്ളിയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക്് വികാരി ഫാ.ബെന്നി പാറേക്കാട്ടില്‍ മുഖ്യകാര്‍മികനായി.
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കീഴിലുള്ള 26 ഇടവക ദേവാലയങ്ങളില്‍ ഓശാനയുടെ ചടങ്ങുകള്‍ രാവിലെ 6ന്്്്്്്്്്്്്്്്്്് തുടങ്ങി. വിശുദ്ധഗ്രന്ഥം വായന,സമൂഹ പ്രാര്‍ത്ഥന, കുര്‍ബ്ബാന, പ്രദക്ഷിണം എന്നിവയായിരുന്നു ചടങ്ങുകള്‍. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയില്‍ വേമ്പനാട്ട് കായലിന്റെ തീരത്തുള്ള കുരിശടിയിലാണ് ഓശാനയുടെ ചടങ്ങുകള്‍ തുടങ്ങിയത്. വികാരി ഫാ. ജോയി കണ്ണമ്പുഴ മുഖ്യകാര്‍മികനായിരുന്നു. പ്രദക്ഷിണം , വെഞ്ചരിപ്പ്്് എന്നിവയ്ക്കുശേഷം കുരുത്തോലകള്‍ വിതരണം ചെയ്തു. തുടര്‍ന്ന്്്് പള്ളിയിലേക്ക്്് കുരുത്തോല പ്രദക്ഷിണം പുറപ്പെട്ടു.
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വികാരി ഫാ. പോള്‍ ചിറ്റിനപ്പിള്ളി മുഖ്യകാര്‍മികനായി. അച്ചിനകം സെന്റ് ആന്റണീസ് പള്ളിയില്‍ വികാരി ഫാ.സാനു പുതുശ്ശേരി, ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ ഫാ. ആന്റണി പരവര, ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയില്‍ വികാരി ഫാ.സാന്റോ കണ്ണമ്പുഴ, ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ ഫാ.സെബാസ്റ്റ്യന്‍ ചണ്ണാപ്പള്ളി, കൊതവറ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ ഫാ.ജോഷി വാഴേപ്പറമ്പില്‍, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ഫാ. സിറിയക് മുരിക്കന്‍, മേവെള്ളൂര്‍ മേരി ഇമ്മാകുലേറ്റ് പള്ളിയില്‍ ഫാ. ജോര്‍ജ് കാട്ടേഴത്ത്, പൊതി സെന്റ് ആന്റണീസ് പള്ളിയില്‍ ഫാ.ജോണ്‍സണ്‍ വള്ളൂരാന്‍,തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ ഫാ.ജോണ്‍ പുതുവാ, തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ഫാ.ഫ്രാങ്കോ ചൂണ്ടയില്‍, ടി.വി.പുരം തിരുഹൃദയ ദേവാലയത്തില്‍ ഫാ.ജേക്കബ്ബ് പുതിയിടത്തുചാലില്‍, ഉദയനാപുരം സെന്റ്.ജോസഫ് പള്ളിയില്‍ ഫാ.മാത്യു തച്ചില്‍, വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ ഫാ. തോമസ് കണ്ണാട്ട്, ഉല്ലല എല്‍.എഫ് ചര്‍ച്ചില്‍ ഫാ.ഫിലിപ്പ് വാഴപ്പറമ്പില്‍, വല്ലകം സെന്റ് മേരീസ് പള്ളിയില്‍ ഫാ.സെബാസ്റ്റിയന്‍ മടശ്ശേരി, മൂത്തേടത്തുകാവ് മേരി ഇമ്മാകുലേറ്റ് പള്ളിയില്‍ ഫാ.ജോയി ഇളംകുറ്റിച്ചിറ, ജോസ്പുരം സെന്റ് തോമസ് പള്ളിയില്‍ വികാരി. ആന്റണി വട്ടപറമ്പില്‍, ഓര്‍ശ്ലേം മേരി ഇമ്മാകുലേറ്റ് പള്ളിയില്‍ വികാരി. ആല്‍ബിന്‍ പറേക്കാട്ടില്‍ എന്നിവര്‍ ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികരായിരുന്നു. കുര്‍ബ്ബാനയ്ക്ക്ു ശേഷം ഇടവക ജനങ്ങള്‍ കുരുത്തോല പ്രദക്ഷിണം നടത്തി.