Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനമൈത്രി ബീററ് മീററിംഗും ബോധവത്ക്കരണ സെമിനാറും നടത്തി
23/01/2016

കുലശേഖരമംഗലം വില്ലേജ്, ബീററ് 5, അയല്‍സഭ, കുടുംബശ്രീ, ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെമ്മനാകരിയിലെ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് സാംസ്‌ക്കാരിക നിലയത്തില്‍ വച്ച് ട്രാഫിക്,മദ്യം,മയക്കുമരുന്ന് ഉപയോഗം, സൈബര്‍ കുററകൃത്യം തുടങ്ങിയവയുടെ ബോധവത്ക്കരണ ക്ലാസ്സും ബീററ് മീററിംഗും നടത്തി. യോഗത്തില്‍ ത്രിതല പഞ്ചായത്ത് പ്രമുഖരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വൈക്കം പോലീസ് സ്റ്റേഷന്‍ ചാര്‍ജ്ജ് ഓഫീസര്‍ ജെ.എസ്.സജീവ് കുമാര്‍ ക്ലാസ്സുകള്‍ നയിച്ചു.