ഏകദിന ശില്പശാല
26/03/2018
താലൂക്ക് എന്‍.എസ്.എസ് യൂണിയന് ഹ്യൂമന്‍ റിസോഴ്സ് സെന്റര്‍ നടത്തിയ ഏകദിന ശില്പശാല ഇടുക്കി എ.ഡി.എം പി.ജി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ കീഴിലുള്ള ഹ്യൂമന്‍ റിസോഴ്സ് സെന്റര്‍ സമുദായ അംഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തുന്ന പരിശീലന പരിപാടിയുടെ ഏകദിന ശില്പശാല യൂണിയന് ഓര്‍ഡിറ്റോറിയത്തില്‍ നടന്നു. ഇടുക്കി എ.ഡി.എം പി.ജി രാധാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന് വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ.വി വേണുഗോപാല്‍, ഡോക്ടര്‍ ഇ.എന്‍.ശിവദാസ്, പി.പ്രസാദ്, എം.ഗോപാലകൃഷ്ണന്, എന്‍.ജി. ബാലചന്ദ്രന്, ഡോക്ടര്‍ ആര്.വേണുഗോപാല്‍, ജി.മായാദേവി, എ.ശ്രീകല, പ്രമോദ് ചന്ദ്രന്, ദേവി പാര്‍വ്വതി, പി.എന്‍ രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.