Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വയം പ്രതിരോധ പരിശീലന പരിപാടി
26/03/2018
ജനമൈത്രി പോലീസും ജ്ഞാനോദയം സാംസ്‌കാരിക കേന്ദ്രവും സ്ത്രീകളുടെ സുരക്ഷക്കായി നടത്തിയ പരിശീലന പരിപാടി എ.എസ്.ഐ കെ.വി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വൈക്കം ജനമൈത്രി പോലീസും തോട്ടകം ജ്ഞാനോദയം സാംസ്‌കാരിക കേന്ദ്രവും ചേര്‍ന്ന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി. പ്രതിരോധ പരിശീലന മാര്‍ഗങ്ങളില്‍ പ്രാവീണ്യം നേടിയ വനിതാ പോലീസ് സംഘാംഗങ്ങളാണ് പരിശീലകരായെത്തിയത്. സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ജിത്തുശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എ.എസ്.ഐ കെ.വി സന്തോഷ് ഉദ്ഘാടനം ചെയ്തു. അനന്ദു വി. ലക്ഷ്മണന്‍, പി.എസ് മുരളീധരന്‍, വിജയമ്മ സുധാകരന്‍, ഷീജ ബൈജു, അരുണ്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.