Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക അനുസ്മരണം ഏപ്രില്‍ 1ന്
26/03/2018

വൈക്കം: കോണ്‍ഗ്രസ്സ്-ഐ.എന്‍.ടി.യു.സി നോതാവായിരുന്ന എ.കെ.സോമന്റെ ചരമവാര്‍ഷിക അനുസ്മരണം ഐ.എന്‍.ടി.യു.സി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 1ന് നടത്തും. രാവിലെ 9ന് വെട്ടിക്കാട്ടുമുക്കില്‍ എ.കെ സോമന്റെ വസതിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈക്കം നിയോജക മണ്ഡലത്തിലെ നൂറ് കേന്ദ്രങ്ങളില്‍ അനുസ്മരണ പരിപാടികള്‍ നടക്കും. അനുസ്മരണ സമ്മേളനങ്ങളുടെ നടത്തിപ്പിനായി സംഘാടക സമിതി സമ്മേളനം നടത്തി. പ്രസിഡന്റ് പി.വി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. അക്കരപ്പാടം ശശി, പി.വി പ്രസാദ്, എം.വി മനോജ്, വി.ടി ജയിംസ്, കെ.വി ചിത്രാംഗദന്‍, വിജയമ്മ ബാബു, എം.ഡി സത്യന്‍, ജി.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.