Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാബ്രഹ്മകലശ പൂജയും ദേവിക്ക് പൊങ്കാല സമര്‍പ്പണവും
26/03/2018
ഞെട്ട്യത്തറ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പുണര്‍തം ഉത്സവത്തിന്റെ ബ്രഹ്മകലശ പൂജ തന്ത്രി പാണാവള്ളി ഷാജി അരവിന്ദ് നടത്തുന്നു.

വൈക്കം: ഇടഉല്ലല ഞെട്ട്യത്തറ ഭദ്രകാളി ക്ഷേത്രത്തിലെ പുണര്‍തം ഉത്സവത്തിന്റെ ഭാഗമായി മഹാബ്രഹ്മകലശ പൂജയും ദേവിക്ക് പൊങ്കാല സമര്‍പ്പണവും നടത്തി.ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍, മേല്‍ശാന്തി ബിനീഷ് ശാന്തി എന്നിവര്‍ മുഖ്യ കാര്‍മ്മികരായി. ദേവിക്ക് കലശാഭിഷേകത്തിന് ശേഷം പൊങ്കാല സമര്‍പ്പണം നടത്തി. പൊങ്കാലയുടെ ദീപപ്രകാശനം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ നടത്തി. 11ന് പ്രസാദമൂട്ടും നടത്തി. വൈകിട്ട് 6ന് ഞെട്ട്യത്തറ ശ്രീഭദ്ര വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ ഉല്ലല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. വാദ്യമേളങ്ങളും മുത്തുകുടകളും ഭംഗി പകര്‍ന്നു. രാത്രി വടക്കുപുറത്ത് ഗുരുതിയും നടത്തി.