Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏഴാം പൂജയും നടതുറക്കലും 27ന്
26/03/2018

വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തില്‍ 27ന് ഏഴാം പൂജയും നടതുറക്കലും നടത്തും. മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി നടതുറക്കല്‍ നടത്തും. തന്ത്രി നാഗമ്പൂഴിമന ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ശുദ്ധിക്രിയകളും വൈകിട്ട് ദേവീശരണം ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ താലപ്പൊലിയും നടത്തും. 28ന് സര്‍പ്പ സങ്കേതത്തില്‍ ആയില്ല്യം പൂജയും നടത്തും.