Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായ്പ വിതരണം നടത്തി
24/03/2018
മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വനിതാസ്വയം സഹായ സംഘങ്ങള്‍ക്ക് തൊഴില്‍ പദ്ധതിക്കുള്ള വായ്പാ വിതരണ സമ്മേളനം എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്കായി ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ വായ്പ വിതരണം നടത്തി. യൂണിയന്‍ എച്ച്.ആര്‍ സെന്ററില്‍ നടന്ന സമ്മേളനം എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് മാനേജര്‍ വെങ്കിടേഷ്, ഷെറിന്‍, ടോണി ജോസഫ്, എന്‍.എസ്.എസ് ഇന്‍സ്‌പെക്ടര്‍ എസ്. മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.