Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് സമ്മേളനവും കുടുംബസംഗമവും
24/03/2018
സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ വൈക്കം സബ് ജില്ലാ കമ്മറ്റിയുടെ യാത്രയയപ്പ് സമ്മേളനവും കുടുംബസംഗമവും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈക്കം സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് സമ്മേളനവും കുടുംബസംഗമവും നടത്തി. ആശ്രമം സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് പി.ആര്‍ ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.റ്റി പ്രതീഷ്‌കുമാര്‍, സി. സുരേഷ്‌കുമാര്‍, ഇ.എന്‍ ഹര്‍ഷകുമാര്‍, പി. രത്‌നമ്മ, പി.എന്‍ ശിവന്‍കുട്ടി, പി.പ്രദീപ്, കെ.ടി അനില്‍കുമാര്‍, റോജന്‍ മാത്യു, ജോമോന്‍ ജോയ് എന്നിവര്‍ പ്രസംഗിച്ചു.