Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യുവജനോത്സവം നടത്തും.
24/03/2018

വൈക്കം: എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യുവജനോത്സവം നടത്തും. മെയ് 1, 2, 3 തീയതികളിലായി വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. വൈക്കം മണ്ഡലത്തിലെ സ്ഥിരം താമസക്കാരായ യുവതീ-യുവാക്കള്‍ക്ക് യുവജനോത്സവത്തില്‍ പങ്കെടുക്കാവുന്നതാണ്. മെയ് 1ന് ഉച്ചയ്ക്ക് 2 മണിക്കാരംഭിച്ച് എ.ഐ.വൈ.എഫ് സ്ഥാപകദിനമായ മെയ് 3ന് വൈകുന്നേരം 5ന് സാംസ്‌കാരികഘോഷയാത്രയോടെയും പൊതുസമ്മേളനത്തോടെയും യുവജനോത്സവം സമാപിക്കും. ലളിതഗാനം, കവിതാപാരായണം, നാടന്‍പാട്ട്, സിനിമാഗാനം, നാടകഗാനം, കവിതാരചന, ഉപന്യാസരചന, പ്രസംഗം, മിമിക്രി, കഥാരചന, പെയിന്റിംഗ്, ഫോട്ടോഗ്രഫി, സിനിമാറ്റിക് ഡാന്‍സ്, തിരുവാതിര എന്നിവയാണ് മത്സര ഇനങ്ങള്‍. 15നും 40നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് മത്സരഇനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. യുവജനോത്സവത്തിന്റെ വിപുലമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. എം.പി സാനു അദ്ധ്യക്ഷത വഹിച്ചു. എം.ഡി ബാബുരാജ്, കെ.അജിത്ത്, എന്‍.അനില്‍ ബിശ്വാസ്, വി.കെ അനില്‍കുമാര്‍, കെ.കെ ചന്ദ്രബാബു, എസ്.ബിജു, ആര്‍.ബിജു, എം.ജി രഞ്ജിത്ത്, എസ്.പി സുജിത്ത്, ഹരിമോന്‍, അനൂജ്, പി.ആര്‍ ശരത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറ്റൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു. ഭാരവാഹികളായി എസ്.ബിജു (ചെയര്‍മാന്‍), ആര്‍.ബിജു (കണ്‍വീനര്‍) എന്നിവരെയും വിവിധ സബ് കമ്മറ്റികളെയും തിരഞ്ഞെടുത്തു.