Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വയം പ്രതിരോധ പരിശീലന പരിപാടി
24/03/2018

വൈക്കം: തോട്ടകം ജ്ഞാനോദയം സാംസ്‌കാരിക കേന്ദ്രവും വൈക്കം ജനമൈത്രി പോലീസും സംയുക്തമായി ചേര്‍ന്ന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 3 മണിക്ക് ജ്ഞാനോദയം സാംസ്‌കാരിക കേന്ദ്രത്തില്‍ വച്ചു നടത്തുന്ന പരിശീലനപരിപാടിയുടെ ഉദ്ഘാടനം വൈക്കം സബ് ഇന്‍സ്‌പെക്ടര്‍ എം.സാഹില്‍ നിര്‍വ്വഹിക്കും. ജനമൈത്രി പോലീസ് വിഭാഗത്തിലെ വനിതാ പോലീസുകാര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും. സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ജിത്തു ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അനന്ദു വി ലക്ഷ്മണന്‍ സ്വാഗതമാശംസിക്കും. വാര്‍ഡ് മെമ്പര്‍ പി.എസ് മുരളീധരന്‍, വിജയമ്മ സുധാകരന്‍, ഷീജ ബൈജു, അരുണ്‍രാജ് തുടങ്ങിയവര്‍ സംസാരിക്കും.