Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്യാന്‍സര്‍ രോഗികള്‍ക്ക് പോഷകധാന്യക്കിറ്റ് വിതരണം ചെയ്തു.
24/03/2018
നഗരസഭ പ്രദേശത്തെ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പോഷകധാന്യക്കിറ്റ് വിതരണം നഗരസഭാദ്ധ്യക്ഷ എസ്. ഇന്ദിരാദേവി നിര്‍വ്വഹിക്കുന്നു.

വൈക്കം: നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സാന്ത്വനപരിചരണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭ പ്രദേശത്തുള്ള ക്യാന്‍സര്‍ രോഗികള്‍ക്ക് പോഷകധാന്യക്കിറ്റ് വിതരണം ചെയ്തു. നഗരസഭ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മിനി എബ്രഹാം സ്വാഗതം പറഞ്ഞു. താലൂക്ക്തല പാലിയേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി.ഐ സപ്ന വിഷയാവതരണം നടത്തി. നഗരസഭാദ്ധ്യക്ഷ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധാന്യക്കിറ്റ് വിതരണം പ്രോജക്ടിന്റെ രണ്ടാംഘട്ടമാണ് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നത്. നഗരസഭ പ്രദേശത്തെ 65 രോഗകള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ രോഹിണിക്കുട്ടി അയ്യപ്പന്‍, പി.ശശിധരന്‍, എന്‍.അനില്‍ ബിശ്വാസ്, സന്തോഷ്, ഷിബി സന്തോഷ്, സുമ കുസുമന്‍, ഷേര്‍ലി ജയപ്രകാശ്, ബിജിനി പ്രകാശന്‍, മോഹനകുമാരി, സാന്ത്വന പരിചരണവിഭാഗത്തിലെ നഴ്‌സുമാരായ സൂസമ്മ കെ.വി, സീമ തോമസ്, നേഴ്‌സ് ഇന്‍ ചാര്‍ജ്ജ് മായ വി.ഡി, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.