Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആത്മോപദേശശതകജ്ഞാനയജ്ഞം നടത്തി
24/03/2018

വൈക്കം: ജീവിതത്തെ ആനന്ദകരമാക്കുവാന്‍ പര്യാപ്തമായ ജ്ഞാനമൃതമാണ് ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകമെന്ന് എസ്.വിജയനാന്ദ് അഭിപ്രായപ്പെട്ടു. തോട്ടകം 116-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെയും നാരായണ ഗുരുവിചാരകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തോട്ടകം സി.കേശവന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നടന്ന ആത്മോപദേശശതകജ്ഞാനയജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജ്ഞാനയജ്ഞത്തിന് ശാഖാ പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്‍, സെക്രട്ടറി കെ.ബി സുനില്‍കുമാര്‍, ഉല്ലല രതീഷ്, എം.ബി മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.