Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ വീടിന്റെ താക്കോല്‍ദാനം നടത്തി
23/03/2018
സത്യാഗ്രഹ ആശ്രമം സ്‌കൂളില്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യവീടിന്റെ താക്കോല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സൂര്യബാബുവിന് എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ കൈമാറുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ 51 ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ വീടിന്റെ താക്കോല്‍ദാനം എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ നിര്‍വ്വഹിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തലയാഴം ഈട്ടാത്തറ സൂര്യ ബാബുവിനാണ് ആദ്യ വീട് നല്‍കിയത്. നിര്‍ദ്ധന കുടുംബങ്ങളിലെ 6 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീട് നല്‍കുന്നത്. 600 സ്‌ക്വയര്‍ഫീറ്റ് ചുറ്റളവില്‍ നിര്‍മ്മിക്കുന്ന വീടിന് ആറര ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. ആശ്രമം സ്‌കൂള്‍, ഓങ്കാരേശ്വരം ദേവസ്വം, വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍, എസ്.എന്‍.ഡി.പി ശാഖ, എന്‍.എസ്.എസ് യൂണിറ്റ്, എസ്.പി.സി, ജെ.ആര്‍.ഡി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, നിര്‍മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു, കോ- ഓര്‍ഡിനേറ്റര്‍ പ്രീയാ ഭാസ്‌കര്‍, ട്രഷറര്‍ എം.ബാബുരാജ്, അദ്ധ്യാപക പ്രതിനിധികളായ ഷാജി. ടി. കുരുവിള, മിനി. വി. അപ്പുക്കുട്ടന്‍, ജിജി, ശ്രീരഞ്ജനന്‍ എന്നിവര്‍ പങ്കെടുത്തു. 31ന് നാലാമത്തെ വീടിന്റെ താക്കോല്‍ദാനം എസ്.എന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തും. സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.