Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് 2018-19-ലെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.
23/03/2018

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് 2018-19-ലെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയില്‍ വൈസ് പ്രസിഡന്റ് കെ.ബി രമയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. 103 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട് നല്‍കുന്നതിനും സമ്പൂര്‍ണ്ണ ജൈവപച്ചക്കറി കൃഷിക്കും തരിശ് നിലത്തില്‍ നെല്‍കൃഷി നടത്തുന്നതിനും പൊതു തോടുകളും കുളങ്ങളും സംരക്ഷിച്ച് ജലസ്രോതസ്സുകള്‍ നിലനിര്‍ത്തുന്നതിനും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം, സ്ത്രീസൗഹൃദം, ബാലസൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു. ഓര് വെള്ളഭീഷണി നേരിടുന്നതിന് സ്ഥിരം ഓര് മുട്ട് സംവിധാനത്തിന് പണം നീക്കിവെച്ചിരിക്കുന്നു. അങ്കണവാടികള്‍ക്ക് സ്ഥലവും പുതുതായി 2 അങ്കണവാടികള്‍ പണിയുന്നതിനും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന് പി.എച്ച്.സിയുടെ നവീകരണവും ലാബിന്റെ നവീകരണവും വൃദ്ധര്‍ക്കും വികലാംഗര്‍ക്കും സംരക്ഷണത്തിനുള്ള പദ്ധതിയും ലക്ഷ്യമിടുന്നു. വൃദ്ധജന പരിപാലനം പദ്ധതി നടപ്പാക്കും. എല്ലാവര്‍ക്കും കുടിവെള്ളവും വഴി സൗകര്യങ്ങളും തെരുവു വിളക്കിന്റെ പരിപാലനവും ലക്ഷ്യമിടുന്നു. 18263763 രൂപ വരവും 173366918 രൂപ ചിലവും 9270713 മിച്ചവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.വി കൃഷ്ണകുമാര്‍, കെ.എസ് വേണുഗോപാല്‍, പി.കെ മല്ലിക, പഞ്ചായത്തംഗങ്ങളായ പി.വി പ്രസാദ്, ബിന്ദു പ്രദീപ്, ലീന ഡി നായര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മീര എന്‍ മേനോന്‍ സംസാരിച്ചു.