Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു
23/03/2018

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ രണ്ടുകോടി തൊഴില്‍ വാഗ്ദാനലംഘനത്തിനും ജനദ്രോഹനയങ്ങള്‍ക്കുമെതിരായി എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. മോഡിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഗവണ്‍മെന്റ് ഇന്‍ഡ്യയിലെ ജനങ്ങളെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിടുകയാണ്. നരേന്ദ്രമോദി തെരഞ്ഞെടുപ്പിന് മുന്‍മ്പ് നല്‍കിയ വാഗ്ദാനം അനുസരിച്ച് യുവജനങ്ങള്‍ക്കായി ഇതിനോടകം എട്ടുകോടി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍ അധികാരമേറ്റെടുത്തശേഷം നല്‍കിയ വാഗ്ദാനങ്ങള്‍ വിസ്മരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സാദ്ധ്യമായ ഒഴിവുകളില്‍ പോലും നിയമനം നടത്താതെ മുന്നോട്ടു പോകുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നരേന്ദ്രമോദി രാജ്യത്തെ യുവജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം.പി സാനു അദ്ധ്യക്ഷത വഹിച്ചു. എം.ഡി ബാബുരാജ്, കെ.അജിത്ത്, അഡ്വ. എം.ജി രഞ്ജിത്ത്, അഡ്വ. എസ്.പി സുജിത്ത്, ഹരിമോന്‍, കെ.എ അഭിലാഷ്, കെ.എസ് അനൂജ്, അപ്പു എന്നിവര്‍ പ്രസംഗിച്ചു